Sun. Jan 19th, 2025
പത്തനംതിട്ട:

പത്തനംതിട്ട നഗരസഭയിലെ സി പി എം– എസ് ഡി പി എൈ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍. ധാരണാ ആരോപണം നിഷേധിച്ച ചെയര്‍മാന്‍, മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് പറഞ്ഞു. അതേസമയം വിശദീകരണത്തിനായി വിളിച്ച എല്‍ഡിഎഫ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നു.എല്‍ഡിഎഫിന്റെ പേരിലാണ് വാര്‍ത്താസമ്മേളനം വിളിച്ചതെങ്കിലും സിപിഐ പങ്കെടുത്തില്ല. ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതിനാലാണ്ഇതെന്ന് ചെയര്‍മാന്‍പറഞ്ഞു.

തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സിപിഐ ജില്ലാ നേതൃത്വം ഇടപെടണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായി സിപിഎം ഒന്നും ചെയ്തിട്ടില്ലെന്നും ജില്ലാ കമ്മറ്റി അംഗംകൂടിയായ സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

By Divya