Mon. Dec 23rd, 2024
wedding alappuzha

ആലപ്പുഴ:

കൊവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്ന വരനുവേണ്ടി വധുവിന്‍റെ കഴുത്തില്‍ മിന്നുകെട്ടിയത്  സഹോദരി. ആലപ്പുഴ കറ്റാനത്താണ് ഈ വേറിട്ട വിവാഹം നടന്നത്. സ്വന്തം വിവാഹത്തിൽ സുജിത് പങ്കെടുത്തത് വീഡിയോകോൾ വഴിയാണ്.

കട്ടച്ചിറ കൊച്ചുവീട്ടിൽ വടക്കതിൽ തങ്കമണി – സുദർശനൻ ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണു വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. വരൻ ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ രാധാമണി – സുധാകരൻ ദമ്പതിമാരുടെ മകൻ സുജിത്ത് സുധാകരൻ മാവേലിക്കരയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുകയാണ്.

കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തിൽ ഇന്നലെ 11.30നായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം 3 മാസം മുൻപാണ് തീരുമാനിച്ചത്.  കല്യാണ ഒരുക്കങ്ങൾ പൂർത്തിയായതിനാൽ ബന്ധുക്കൾ വരന്റെ സാന്നിധ്യമില്ലാതെ വിവാഹംനടത്താൻ തീരുമാനിക്കുകയായിരുന്നു.

https://www.youtube.com/watch?v=QURep_yJEaQ

 

 

 

 

By Binsha Das

Digital Journalist at Woke Malayalam