Mon. Dec 23rd, 2024
മുംബൈ:

ചരിത്രനേട്ടത്തിന്‍റെ നെറുകയിലാണ്​ ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കൊവിഡ്​ 19 രാജ്യത്ത്​ പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ്​ ഇടിവ്​ നേരിട്ട വിപണി ഒരു വർഷം തികയുന്നതോടെ ചരിത്ര നേട്ടത്തിലെത്തുകയായിരുന്നു.ഇടിവിന്​ പിന്നിലെ പ്രധാനകാരണം കൊവിഡ്​ ആയിരുന്നെങ്കിൽ നേട്ടത്തിന്​ പിന്നിലും ‘വൈറസ്’​ സാന്നിധ്യമുണ്ട്​.
രാജ്യത്ത്​ കൊവിഡ്​ പ്രതിരോധത്തിനായി വാക്​സിൻ ഉപയോഗം ആരംഭിച്ചതോടെയാണ്​ നേട്ടം സ്വന്തമാക്കാൻ വിപണിക്ക്​ കഴിഞ്ഞത്.

By Divya