Mon. Dec 23rd, 2024
Snake catchers rescued from King Cobra bite video viral

 

ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.

കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നു. അതിൽ ഒരാള്‍ പാമ്പിന്റെ വാലിലും മറ്റേയാള്‍ പാമ്പിന്റെ തലഭാഗത്തും പിടിക്കാനാണ് ശ്രമിക്കുന്നത്. 

ഇതിനിടെ പാമ്പിന്റെ തലഭാഗം പിടിക്കാന്‍ ശ്രമിക്കുന്നയാളുടെ ബാലന്‍സ് പോവുകയും അയാള്‍ താഴേക്ക് വീഴുകയുമാണ്. ഈ നേരം കൊണ്ട് പാമ്പ് ഇയാളെ ആക്രമിക്കാനായി തല കൊണ്ട് പാഞ്ഞടുക്കുന്നത്. വീഡിയോ പുറത്തുവിട്ടത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ്.

ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സഹായത്തോടെയാണ്  വീഴ്ച്ചക്കിടയിലും രാജവെമ്പാലയുടെ കടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്. ഒടുവിൽ പാമ്പിനെ കീഴ്‌പ്പെടുത്തുന്നതും വിഡിയോയിൽ കാണാം. 

https://www.youtube.com/watch?v=e46kejj99BU

By Athira Sreekumar

Digital Journalist at Woke Malayalam