Wed. Jan 22nd, 2025
ന്യൂദല്‍ഹി:

കര്‍ഷകസമരത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് കാര്‍ഷിക നിയമങ്ങളും മൂന്ന് ക്രോണി ക്യാപിറ്റലസ്റ്റുകള്‍ക്ക് വേണ്ടി മോദി രൂപകല്‍പ്പന ചെയ്തതെന്നാണ് രാഹുല്‍ പറഞ്ഞു.കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ കൊണ്ടുവന്നതാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും. കര്‍ഷകര്‍ നടത്തുന്ന സമരത്തോട് നൂറു ശതമാനം പിന്തുണയര്‍പ്പിക്കുന്നു.
രാജ്യത്തെ കര്‍ഷകര്‍ എല്ലാ കാര്യങ്ങളും മനസ്സിലായിട്ടുണ്ട്. ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ്. നരേന്ദ്രമോദിയെയോ കേന്ദ്രം ഭരിക്കുന്ന നേതാക്കളെയോ എനിക്ക് പേടിയില്ല. നിങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ വെടിവെച്ചു കൊല്ലാം. എന്നാല്‍ എന്നെ തൊടാന്‍ കഴിയില്ല. രാജ്യസ്‌നേഹിയാണ് ഞാന്‍. എന്തു വിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കും, രാഹുല്‍ പറഞ്ഞു.

By Divya