ന്യൂഡൽഹി:
കേന്ദ്രസർക്കാറിന്‍റെ നിയമ നിർമാണങ്ങളിലെ പ്രത്യാഘാതം ഉയർത്തിക്കാട്ടുന്ന ബുക്ക്ലെറ്റ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തിറക്കി.കാർഷിക നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ് കോൺഗ്രസിന്‍റെ ഐക്യദാർഢ്യം. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ വരുത്തിവെക്കുന്ന അപകടത്തെക്കുറിച്ചാണ് ബുക്ക്ലെറ്റ്.
ഡൽഹി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.
രാജ്യത്ത് ഒരു ദുരന്തം നടന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ പ്രശ്നങ്ങളെ അവഗണിക്കുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഞാൻ കർഷകരെക്കുറിച്ച് മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അവരും ദുരന്തത്തിന്‍റെ ഭാഗമാണെന്ന് മാത്രമേയുള്ളൂ. ഇത് യുവജനങ്ങൾക്ക് പ്രധാനമാണ്.കാരണം ഇത് കഴിഞ്ഞുപോയതിനെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചാണ്’ -രാഹുൽ ഗാന്ധി പറഞ്ഞു.