Sun. Dec 22nd, 2024
ന്യു ഡൽഹി

രണ്ട് ആഴ്ചകൾക്കുള്ളിൽ രാജ്യത്ത് നിർമിച്ച വാക്സീൻ അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ തയാറെടുക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്  വാക്‌സിൻ കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീൽഡ് വാക്സീൻ, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ എന്നിവയാണ് ഇന്ത്യ അയച്ചുകൊടുക്കുക. ആദ്യഘട്ടത്തിൽ സൗജന്യമായിയാണ് വാക്‌സിൻ കയറ്റുമതി ചെയുന്നത് തുടർന്ന് ബന്ധപ്പെട്ട രാജ്യങ്ങൾക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഭാരത് ബയോടെക്യിൽ നിന്നോ പേയ്‌മെന്റ് അടിസ്ഥാനത്തിൽ ലഭിക്കും .

കോവിഡ് വാക്സിനുകൾ സർക്കാരിൽ നിന്ന് നേപ്പാൾ ആവശ്യപെട്ടു. വാക്‌സിനുകൾക്കായി സെറം ഇൻസ്റ്റിറ്റിയൂട്ടിൽ ഒപ്പുവെച്ചതായി മ്യാൻമറും ബംഗ്ലദേശ് സർക്കാറും പ്രഖ്യാപിച്ചു. വാക്‌സിൻ ശ്രീലങ്കയ്ക്കു കൂടെ ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അവർക്ക് ഉറപ്പു നൽകിയിരുന്നു. 

വാക്സിനുകൾക്ക് ഇന്ത്യക്കാർ നൽകുന്നതിനേക്കാൾ കൂടുതൽ തുക രാജ്യങ്ങളിൽ നിന്ന് ഈടാക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഈ വാക്സിനുകളുടെ കയറ്റുമതി അനുവദിക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് സ്വന്തം ആവശ്യങ്ങൾക്ക് മതിയായ വാക്‌സിൻ  ഉണ്ടെന്ന് ഉറപ്പാക്കുമെന്നും അറിയിച്ചു.


വാക്സീൻ ആവശ്യമുള്ള രാജ്യങ്ങൾക്ക് കമ്പനികളുമായി നേരിട്ടു കരാർ ഉണ്ടാക്കാമെങ്കിലും കയറ്റുമതിക്ക് കേന്ദ്രസർക്കാരിന്റെ ക്ലിയറൻസ് ആവശ്യമാണ്. രാജ്യത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ടെന്ന്ഉറപ്പുവരുത്താനാണ്  ഈ ക്ലിയറൻസ് ലഭിക്കൂ. മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം ഭാരത് ബയോടെക്കിൽ നിന്ന് വാക്‌സിനുകൾ വാങ്ങാമെന്ന് ബ്രസീൽ അറിയിച്ചിട്ടുണ്ട്

https://youtu.be/tfwREwH9fMM