Sat. Nov 23rd, 2024
തിരുവനന്തപുരം:

തൊഴില്‍ ലഭ്യത കൂട്ടാന്‍ വിപുലമായ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ രൂപയും പ്രഖ്യാപിച്ചു. സ്ത്രീകളെയും തൊഴില്‍ നഷ്ടപ്പെട്ട പ്രൊഫഷണലുകളെയും സഹായിക്കുന്ന പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടേയും പരിശീലനം സിദ്ധിച്ചവരുേയും വിവരങ്ങള്‍ ഡിജിറ്റല്‌ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും. ഇത് വഴി 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ പ്രഖ്യാപിച്ചു. കൊവിഡിന് ശേഷം വീട്ടില്‍ഇരുന്ന് ജോലി ചെയ്യുന്നത് ഒരു തരംഗമായി മാറിയിട്ടുണ്ടെന്നും വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക്  IKFC, KSFE, കേരള ബാങ്ക് എന്നിവ വഴി വായ്പകള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കെ–ഡിസ്ക് പുനസംഘടിപ്പിക്കും. ഇതിനായി 200 കോടി രൂപ വകയിരുത്തി. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യപദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയ്ക്ക് അ‍ഞ്ചുകോടി നല്‍കും. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തമാക്കുമെന്നും ബജറ്റില്‍ ധനമന്്ത്രി അറിയിച്ചു.

By Divya