Sat. Jan 18th, 2025
തിരുവനന്തപുരം:

ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഇന്നു മുതല്‍. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന്‍ സ്വീകരിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന കോവിഷീല്‍ഡ് വാക്സീന്‍ ഇന്ന് ജില്ലകളിലേയ്ക്ക് എത്തിക്കും. തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, കൊച്ചിയില്‍ നിന്ന് ഇടുക്കി , കോട്ടയം , പാലക്കാട്, തൃശൂര്‍, കോഴിക്കോട് നിന്ന്  കണ്ണൂര്‍ ,  കാസര്‍കോട് , മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും. ഏറ്റവും കൂടുതല്‍ വാക്സീൻ ലഭിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ റജിസ്ററര്‍ ചെയ്തിട്ടുളള എറണാകുളം ജില്ലക്കാണ് . 73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ 6860 ഡോസ്. 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്.

By Divya