Mon. Dec 23rd, 2024

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടർന്ന വഴിയുമാണ് അന്വേഷിക്കുകയെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു. 

By Divya