Mon. Dec 23rd, 2024
ന്യൂഡൽഹി:

 
വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ശനിയാഴ്ച പുറത്തിറക്കിയ എസ്ഒപിയിൽ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യേഴ്സ്) പറയുന്നു.

ജനുവരി എട്ടു മുതലാണു യുകെയിൽനിന്നുള്ള സർവീസ് പുനഃരാരംഭിക്കുന്നത്. വിമാനത്തിൽ കയറുന്ന എല്ലാ യാത്രക്കാർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്നു വിമാനക്കമ്പനികൾ ഉറപ്പാക്കണം. ഇന്ത്യയിൽ വന്നിറങ്ങുന്ന യാത്രക്കാർ സ്വന്തം ചെലവിൽ ആർടി–പിസിആർ പരിശോധന നിർബന്ധമായും നടത്തണം.

By Divya