Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് വാക്സിൻ റിഹേഴ്സൽ വിജയകരമായി പൂർത്തീകരിച്ച് സംസ്ഥാനം. രണ്ടോ മൂന്നോദിവസത്തിനകം വാക്സീൻ  വിതരണ സജ്ജമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് തിരുവനന്തപുരത്ത് ഡ്രൈ റണിൽ പങ്കെടുത്ത ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. 14 ലക്ഷം സിറിഞ്ചുകൾ സംസ്ഥാനത്തെത്തി.
സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി, ഐ ഡി കാർഡ് കാണിച്ച്  ആരോഗ്യ പ്രവർത്തകർ ഓരോരുത്തരായി വാക്സീൻ കേന്ദ്രത്തിലേയ്ക്ക്. പിന്നാലെ  വാക്സീൻ നല്കുന്ന മുറിയിലേയ്ക്ക്. വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വ ഫലങ്ങൾ എന്തെങ്കിലുമുണ്ടോയെന്നറിയാൻ അര മണിക്കൂർ വിശ്രമം. തിരുവനന്തപുരം, വയനാട്, പാലക്കാട് , ഇടുക്കി, ജില്ലകളിൽ ഒരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ ഡ്രൈ റൺ വിജയകരം.

By Divya