Fri. Aug 8th, 2025
കോട്ടയം:

 
നിയമസഭ തിരഞ്ഞെടുപ്പിൽ പാല സീറ്റ് ആർക്കും വിട്ടു നൽകില്ലെന്നാവർത്തിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. മുന്നണി മാറ്റമെന്ന സാധ്യത നിലവിൽ ഇല്ലെന്നും യുഡിഎഫിലെ ഒരു നേതാവുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ‘വഴിയേ പോകുന്നവർക്ക് സീറ്റ് ചോദിക്കാൻ എന്താണ് കാര്യമെന്നും, തോറ്റ് നിൽക്കുന്ന സീറ്റ് അവർ എങ്ങിനെ ചോദിക്കുമെന്നും കാപ്പൻ ചോദിച്ചു.