26.2 C
Kochi
Friday, July 19, 2019
Home Tags Election

Tag: Election

വെല്ലൂർ ലോക്സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും

ചെന്നൈ:  അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും, ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.തുടര്‍ന്ന് ഡി.എം.കെ. സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന...

രാജ്യസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

ന്യൂഡൽഹി:  രാജ്യസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട് ഉം ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് 11 മണിക്ക് ഗാന്ധി നഗറില്‍ നാമനിര്‍ദേശ...

സി.പി.എം. നേതൃയോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം:  സി.പി.എം. നേതൃയോഗങ്ങള്‍ ഇന്നു ചേരും. ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമള...

മോദിയെ പുകഴ്ത്തിയും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചും വെളളാപ്പളളി നടേശന്‍

കൊല്ലം:  വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതേ സമയം പിണറായി വിജയനെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. “തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം...

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം

ജയ്‌പൂർ:രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി, ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍, സിരോഹി ജില്ലകളിലെ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 11 ജില്ലകളിലായി 15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ്, കോണ്‍ഗ്രസ്...

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട പ്രമുഖരില്‍ ഒരാള്‍ പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. യോഗേന്ദ്ര യാദവിനെപ്പോലെയുള്ളവര്‍ കുടുംബാധിപത്യത്തിന്റെ കെടുതികളെ കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുലിന്റെ രാജിയെ സ്വാഗതം...

രാജി തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുല്‍ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്ക ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍...

ഇടതു പക്ഷ മതേതര മനസ്സുകളുടെ വിധി

#ദിനസരികള്‍ 767മതേതരത്വത്തിനോടാണ്, വര്‍ഗ്ഗീയതയോടല്ല കേരളത്തിന്റെ പ്രതിബദ്ധത എന്ന പ്രഖ്യാപനമാണ് രണ്ടായിരത്തി പത്തൊമ്പത്തിലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്. മറിച്ചുള്ളതൊക്കെയും സങ്കുചിതമായ വ്യാഖ്യാനങ്ങള്‍ക്ക് തല വെച്ചു കൊടുക്കലാകുമെന്ന കാര്യത്തില്‍ സംശയമില്ല.ഇതു മനസ്സിലാക്കാന്‍ തമിഴ്‌നാട് നല്ലൊരു ഉദാഹരണമാണ്. ഡി.എം.കെ. കോണ്‍ഗ്രസ് മതേതര മുന്നണിയ്ക്കൊപ്പം നിലയുറപ്പിച്ച ഇടതുപക്ഷം നാലുസീറ്റുകള്‍...

വിദ്യാസാഗർ പ്രതിമ: ബംഗാളിനു ബി.ജെ.പിയുടെ പണം വേണ്ടെന്നു മമത ബാനർജി

മന്ദിർബസാർ:അമിത് ഷായുടെ റാലിയ്ക്കിടെ, കൊൽക്കത്തയിലെ ഒരു കോളേജിൽ തകർക്കപ്പെട്ട വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമ്മിക്കാൻ, ബംഗാളിനു ഇഷ്ടം പോലെ വിഭവശേഷിയുണ്ടെന്നും, ബി.ജെ.പിയുടെ പണം വേണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച പറഞ്ഞു.നശിക്കപ്പെട്ട പ്രതിമ, അവിടെത്തന്നെ പുനഃസ്ഥാപിക്കുമെന്ന്, നരേന്ദ്രമോദി, ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാഗ്ദാനം ചെയ്തിരുന്നു.ഇതിനു മറുപടി എന്നോണമാണ്, വിദ്യാസാഗറിന്റെ...

പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിപ്പേര് പറഞ്ഞ് വോട്ടു തേടുന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ബലിയ: പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത് തന്റെ ജാതിയാണെന്നും ഇത്തവണയും അത് തന്നെയാണ് നടക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ ബലിയയിൽ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.