ഭോപ്പാൽ:
മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ മുനേന്ദ്ര രജ്‌പുത്ത് ആത്മഹത്യ ചെയ്തത്. മൃതദേഹം സർക്കാരിന് നൽകണമെന്നും ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി വിറ്റ് കടം തീർക്കണമെന്നുമാണ് പ്രധാനമന്ത്രിക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് 87000 രൂപ കുടിശ്ശിക വരുത്തിയതിന് മുനേന്ദ്രയുടെ ഫ്ലോർ മില്ലും മോട്ടോർ സൈക്കിളും ജപ്തി ചെയ്തിരുന്നു.