പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം

ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

0
115
Reading Time: < 1 minute

 

തിരുവനന്തപുരം:

തിരുവനന്തപുരം പാങ്ങോട് കൊവി‍ഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം. ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. 

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസിൽ പാങ്ങോട് സ്വദേശിയും കുളത്തുപ്പുഴയിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടറുമായ പ്രദീപിനെ കസ്റ്റഡിയിൽ എടുക്കുകയും സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement