Fri. Mar 29th, 2024
Cherupuzha CI attack Street Vendors

കണ്ണൂര്‍:

കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടര്‍ വിനീഷ് കുമാർ ആണ് കാക്കിയുടെ മാന്യത കളഞ്ഞ് കുളിച്ച് കേള്‍ക്കാന്‍ അറയ്ക്കുന്ന തെറിവിളിക്കുന്നത്. ചെറുപുഴ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോടാണ് ഇൻസ്പെക്ടറുടെ സിനിമാ സ്റ്റെലിലുള്ള വിരട്ടല്‍.

പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനാണ് പൊലീസ് സംഘം ഇവിടെയെത്തുന്നത്. വണ്ടിയെടുത്ത് സ്ഥലം വിടാന്‍ കച്ചവടക്കാരോട് പറയുന്ന സർക്കിൾ ഇൻസ്‌പെക്ടര്‍ വിനീഷ് കുമാർ തുടക്കം മുതല്‍ തന്നെ ധാര്‍ഷ്ഠ്യത്തോടെയാണ് പെരുമാറുന്നത്. ലൈസൻസില്ലാതെ കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരി സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒഴിഞ്ഞ് പോകാനാണ് സർക്കിൾ ഇൻസ്‌പെക്ടര്‍ നിര്‍ദേശിക്കുന്നത്. വണ്ടി ഉടന്‍ തന്നെ മാറ്റാമെന്ന്  കച്ചവടക്കാർ മാന്യമായി പറഞ്ഞ് ഒഴിഞ്ഞു പോകാൻ തയ്യാറെടുക്കുമ്പോഴാണ് സിഐ യാതോരു പ്രകോപനവുമില്ലാതെ തെറിവിളിക്കുന്നത്.

ദേഹത്ത് കൈവെക്കരുതെന്നും, അസഭ്യം പറയരുതെന്നും കച്ചവടക്കാരിലൊരാൾ  സിഐയ്യോട് പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.  തങ്ങള്‍ ഒഴിഞ്ഞുപോകാമെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ വീണ്ടും വീണ്ടും സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ അസഭ്യം പറഞ്ഞ് അമര്‍ഷം തീര്‍ക്കുകയായിരുന്നു.

ഇത് കേരള പൊലീസ് ഡാ എന്നാണ് അഡ്വ ഹരീഷ് വാസുദേവന്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുന്നത്. ‘മ്മടെ യതീഷ് ചന്ദ്ര ആണല്ലോ കണ്ണൂർ SP. അയാൾക്ക് പറ്റിയ മൊതൽ’ എന്നും അഡ്വ ഹരീഷ് വാസുദേവന്‍ പരിസിക്കുന്നുണ്ട്. അധികാരതിന്റെ ഹുങ്ക് തലക്ക് പിടിച്ചു പ്രാന്തായിപോയ ഇവനെപോലുള്ളവരെയാക്കെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നാണ് പലരും വിമര്‍ശിക്കുന്നത്.

https://www.facebook.com/690677639/posts/10158954486882640/?d=n

പൊലീസിനെതിരെ വിമര്‍ശനം ശക്തമായതോടെ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഇടപെട്ടു. ഡിഐജിക്ക് ഇന്ന് തന്നെ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചിട്ടുണ്ട്.

https://www.facebook.com/100002640535656/posts/3407910625973588/?d=n

 

 

By Binsha Das

Digital Journalist at Woke Malayalam