പട്ന:
ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് സുശീൽ മോദി ചോദിച്ചു.
നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും സുശീൽ കുമാർ വ്യക്തമാക്കി. നിതീഷ് കുമാർ തേജ്വസി യാദവിന്റെ പാർട്ടിയ്‌ക്കൊപ്പം ചേരണമെന്ന് പറഞ്ഞ കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടിങ് മെഷീനെ മോദി മെഷീൻ എന്നുവിളിച്ച രാഹുൽ ഗാന്ധിയുടെ എല്ലാവർക്കും അറിയാമെന്നും സുശീൽ കുമാർ പരിഹസിച്ചു.
അതേസമയം, ചിരാഗ് പസ്വാനും എൽജെപിയും ഇനി എൻഡിഎയിൽ തിരിച്ചുവരില്ലെന്നും സുശീൽ മോദി പറഞ്ഞു.