25.5 C
Kochi
Saturday, October 16, 2021
Home Tags NDA

Tag: NDA

പുതുച്ചേരിയില്‍ എന്‍ഡിഎയില്‍ ഭിന്നത

തമിഴ്നാട്:പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി.പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ് എംഎല്‍എമാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടേത് പോലെ വോട്ടവകാശം ഉണ്ട്. നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക്...

നിയമസഭ തിരഞ്ഞെടുപ്പ്: കൊച്ചി മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി ആരോടും മുഖം തിരിച്ചിട്ടില്ല. കോൺഗ്രസ്സിനും കമ്യൂണിസ്റ്റിനും ലീഗിനും അഖിലേന്ത്യാ ലീഗിനും സ്വതന്ത്രനുമെല്ലാം ഇടം നൽകിയ പുരാതന നഗരമാണ് കൊച്ചി....

എൻഡിഎ വനിതാ സ്ഥാനാർത്ഥിയുടെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാലക്കാട്:വനിതാ സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി പി നസീമയെയാണ് പൊതുവേദിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചത്. എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന ഏക മുസ്ലീം വനിതാ സ്ഥാനാർത്ഥിയാണ് നസീമ.തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നരേന്ദ്ര മോദിയുടെ...

പ്രചാരണത്തിനായി കല്പറ്റയിൽ സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും

വയനാട്:കല്പറ്റയിൽ പ്രചാരണത്തിനായി സിനിമാപ്രവർത്തകരെ എത്തിച്ച് എൽഡിഎഫും എൻഡിഎയും. കല്പറ്റ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ശ്രേയാംസ്‌ കുമാറിൻ്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് പ്രകാശനം ചെയ്തു. എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി നടൻ ദേവനാണ് മണ്ഡലത്തിലെത്തിയത്. അടുത്തയാഴ്ച യുഡിഎഫിന് വേണ്ടി രാഹുൽഗാന്ധിയും പ്രചാരണരംഗത്ത് എത്തും.എൽഡിഎഫിന്റെ പ്രകടനപത്രിക സംവിധായകൻ രഞ്ജിത്ത് നടൻ അബൂ...

എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകും: കമലഹാസൻ വിജയിക്കില്ല; ഗൗതമി

കോയമ്പത്തൂർ:നടൻ കമലഹാസൻ വിജയിക്കില്ലെന്ന് നടി ഗൗതമി. ബിജെപിയുടെ പ്രചരണത്തിനായി കോയമ്പത്തൂർ മണ്ഡലത്തിൽ പോകുമെന്നും, കേന്ദ്ര സർക്കാരിന്റെ മികച്ച ഭരണം തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച ഉണ്ടാക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്പത്തൂർ സൗത്തിൽ എൻഡിഎ സ്ഥാനാർത്ഥി വാനതി തന്നെ വിജയിക്കുമെന്നും ഗൗതമി പറഞ്ഞു.കോയമ്പത്തൂർ സൗത്ത് സ്വദേശിനിയാണ് വാനതി, അവർ...

എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം:ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക.ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ മുക്തമാക്കുമെന്നതും ക്ഷേത്രഭരണം വിശ്വാസികളെ...

പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർത്ഥികളുടെ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി:സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി. തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വിജ്ഞാപനം വന്നതിനു ശേഷം തിരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തിരഞ്ഞെടുപ്പു കമ്മിഷൻ വാദം കോടതി അംഗീകരിച്ചു.ഇതോടെ മൂന്ന്...

നിയമസഭ തിരഞ്ഞെടുപ്പ്: കുന്നത്തുനാട് മണ്ഡലം

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാൻ പോകുന്ന ഒരു മണ്ഡലമാണ് കുന്നത്തുനാട്. സിറ്റിംഗ് എംഎൽഎ ആയ കോൺഗ്രസ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും, എൽഡിഎഫ് സ്ഥാനാർത്ഥിയായ പി വി ശ്രീനിജനും, ട്വന്റി 20 എന്ന കിറ്റെക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി സുജിത്...
NDA candidate nomination rejected in three constituencies

ഗുരുവായൂരിലും തലശ്ശേരിയിലും ദേവികളുത്തും ബിജെപി സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

 തലശ്ശേരി: തലശ്ശേരിയിലും ഗുരുവായൂരിലും ദേവികളുത്തും ബിജെപിയുടെ പത്രിക തള്ളി. പത്രികക്കൊപ്പം ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കിയില്ല എന്ന കാരണത്താലാണ് പത്രിക തള്ളിയത്. തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി...

മൂന്നിടത്ത്​​ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി

തിരുവനന്തപുരം:അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന്​ രണ്ടിടത്ത്​ എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക തള്ളി. ​ദേവികുളം, തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികയാണ്​ തള്ളിയത്​. അതേസമയം, പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ ബിജെപി പ്രതികരിച്ചു.ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിയായ ആർ ധനലക്ഷ്മിയുടെെ പത്രികയാണ്​ തള്ളിയത്​. ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്നാണ്​...