27 C
Kochi
Sunday, July 25, 2021
Home Tags Bihar Election 2020

Tag: Bihar Election 2020

സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചിദംബരം

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ചിദംബരം. ബിഹാര്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചൂണ്ടികാട്ടിയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ സംഘടന സംവിധാനം ദുര്‍ബലമാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. സമൂഹത്തിന്‍റെ അടിത്തട്ട് വരെ പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈനിക് ഭാസ്‌കര്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ്...
Kapil Sibal criticise Congress leadership

പരാജയ കാരണം അന്വേഷിക്കാത്ത, ആത്മപരിശോധന നടത്താത്ത നേതൃത്വം: കപിൽ സിബൽ

ഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത നഷ്ടത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ. ജനം കോൺഗ്രസിനെ ബിജെപിയ്ക്ക് ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചു. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല.പാർട്ടിയിൽ പ്രതികരിക്കാൻ വേദിയില്ലാത്തതിനാലാണ് പരസ്യപ്രതികരണങ്ങൾ നടത്തേണ്ടി വരുന്നതെന്നും...
Nitish Kumar again CM of Bihar

നിതീഷ് കുമാര്‍ തന്നെ ബിഹാറിനെ മുന്നോട്ടും നയിക്കും

പാറ്റ്ന:ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്‍റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തത്. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാറിന്‍റെ മുഖ്യമന്ത്രിയാകുന്നത്. നാളെ രാവിലെ 11.30ന് സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ...
NDA meeting will held on Sunday to select Bihar CM

ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഞായറാഴ്ച: നിതീഷ് കുമാർ

പട്ന:ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എൻഡിഎ യോഗം ഞായറാഴ്ച. ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറാണ് എൻഡിഎ സംഖ്യകക്ഷി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് അറിയിച്ചത്.നിയമസഭാകക്ഷിയോഗം നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ചേരുമെന്നും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊളളുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോടു...
CPIML against CONGRESS

ബിഹാറിൽ കോണ്‍ഗ്രസിനെതിരെ സിപിഐഎംഎൽ

 പട്ന:ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മഹാസഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎംഎൽ. കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പ്രതികരിച്ചു. കോൺഗ്രസിന്‍റെ സാമൂഹിക രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടതായും ബിഹാർ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഎമ്മിന്...
NDA meet will held today

ബിഹാറിൽ ഇന്ന് നിർണ്ണായക എൻഡിഎ യോഗം; മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ, അവകാശവാദം ഉന്നയിക്കില്ലെന്നും എൻഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്‍റെ...
Nitish Kumar will be the Bihar CM says Sushil Kumar Modi

ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ: സുശീൽ കുമാർ മോദി

പട്ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് സുശീൽ മോദി ചോദിച്ചു.നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും...
ChiragPaswan

ബിഹാറിലെ നേട്ടം പ്രധാനമന്ത്രിയുടെ വിജയമെന്ന്‌ ചിരാഗ്‌ പാസ്വാന്‍

പട്‌ന:ബിഹാറിലെ എന്‍ഡിഎയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഴുവന്‍ ക്രെഡിറ്റും നല്‍കി എല്‍ജെപി നേതാവ്‌ ചിരാഗ്‌ പാസ്വാന്‍. മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ വിമര്‍ശിച്ച്‌ എന്‍ഡിഎ വിട്ട ചിരാഗ്‌ ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിലും അദ്ദേഹത്തെ അവഗണിച്ചു.''പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്‌ ബിഹാര്‍ ജനത വിശ്വാസമര്‍പ്പിച്ചത്‌. ബിജെപിയോടുള്ള ജനങ്ങളുടെ പ്രതിപത്തി ഈ മാറ്റത്തില്‍...
Digvijay Singh invited Nitish Kumar to MGB

ബിഹാറിൽ അനിശ്ചിതത്വം; നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്

പട്ന: ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്. ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്ന് കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിങ്ങ് ട്വീറ്റ് ചെയ്തു. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് തയ്യാറാകണമെന്നാണ് ദിഗ് വിജയ് സിങ്ങ് ട്വീറ്റിലൂടെ...
JDU Leader Nitish Kumar

ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രി; വിട്ടുകൊടുക്കില്ലെന്ന് ജെഡിയു

പാറ്റ്ന:ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.നിതീഷ് കുമാർ വ്യക്തി മാത്രമല്ല പാർട്ടി നേതാവ് കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ധാർമ്മികത ചർച്ചയാക്കേണ്ടതില്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി.മുന്നണിയിൽ സീറ്റ്...