Thu. Jul 3rd, 2025
കൊച്ചി:

 
കൊറോണ വൈറസ് എന്ന രോഗബാധകാരണം സംഭവിച്ച ലോക്ക്ഡൌൺ സമയത്ത് ധാരാളം കാര്യങ്ങൾ ചെയ്യാനും നമ്മുടെ എല്ലാ സമയവും ലക്ഷ്യങ്ങൾ കൈവരിക്കാനും നമ്മിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാവും. ശ്രമിച്ചുവെങ്കിലും അവയെല്ലാം നിർവഹിക്കാൻ എല്ലാവർക്കും കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ എല്ലാം കൂടി ചെയ്ത ഒരാൾ കേരളത്തിലുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് പറയുന്നു.

എം‌ഇ‌എസ് കോളേജിലെ രണ്ടാം വർഷ എം‌എസ്‌സി ബയോകെമിസ്ട്രി വിദ്യാർത്ഥിനിയായ ആരതി രഘുനാഥ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 350 ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കി. കൊച്ചിയിലെ എളമക്കരയിൽ താമസിക്കുന്ന ആരതി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ലോക റെക്കോർഡ് സൃഷ്ടിച്ചു.

ലോക്ഡൌൺ സമയത്ത് അവളുടെ ഒഴിവു സമയങ്ങളിൽ, ഈ കോഴ്സുകൾ പഠിക്കാൻ തുടങ്ങിയ ആരതിയ്ക്ക് ഒരു ലോക റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞു.