Fri. Jan 24th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് 4125 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382 പേർ നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിൽ 38574 സാമ്പിൾ പരിശോധിച്ചു. 3007 പേർ രോഗമുക്തി നേടി.

ഇന്ന് 19 കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 572 ആയി. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് 681 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ചികില്‍സയിലുള്ളവരുടെ 18 ശതമാനവും തിരുവനന്തപുരത്താണ്. ആകെ കൊവിഡ് മരണങ്ങളില്‍ 32 ശതമാനവും തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാന ജില്ലയിൽ ആൾക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാർ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ല. മനുഷ്യജീവനാണ് ഏറ്റവും വലിയ വിലയെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

By Binsha Das

Digital Journalist at Woke Malayalam