Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അതേസമയം, 2532 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസർക്കോട് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകള്‍.

12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 41,054 സാമ്പിളുകൾ പരിശോധിച്ചു. 31,156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അസാധാരണമായ പ്രശ്നങ്ങൾ കൊവിഡ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്ലൂ ആയിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

 

 

By Binsha Das

Digital Journalist at Woke Malayalam