Thu. Dec 19th, 2024

തിരുവനന്തപുരം:

ബാങ്ക് വായ്പകൾക്കുളള മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ വീണ്ടും നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ആറ് മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടണമെന്നനശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു.അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

കൊവിഡിനെ തുടർന്ന് ജനം ദുരിതത്തിലാണ്. പലർക്കും അവർ മുൻപ് ചെയ്തിരുന്ന തൊഴിലിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ പശ്ചാത്തലത്തിൽ മൊറട്ടോറിയം ആറുമാസത്തേയ്ക്ക് കൂടി നീട്ടി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് സംബന്ധിച്ച കേസ് സുപ്രിംകോടതി ഒന്നാം തിയതിയാണ് വീണ്ടും പരിഗണിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി നിർദേശം.

 

By Binsha Das

Digital Journalist at Woke Malayalam