Sat. Apr 27th, 2024

ന്യൂഡല്‍ഹി:

കളിപ്പാട്ട ചര്‍ച്ചയല്ല, ജെഇഇ-നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ വേണ്ടത്  പരീക്ഷ ചര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്.

‘കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജെഇഇ-നീറ്റ് പരീക്ഷകള്‍ നടത്തുന്നതില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പ്രധാനമന്ത്രി പരീക്ഷയെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനാണ്. അല്ലാതെ കളിപ്പാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല’- രാഹുല്‍ ട്വീറ്റി ചെയ്തു.

നീറ്റ് – ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ സർക്കാർ സമവായത്തിനു തയ്യാറാകണമെന്ന്  രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.സർക്കാരിന്റെ വീഴ്ചകൾ മൂലം വിദ്യാർത്ഥികൾക്ക് സുരക്ഷാ വീഴ്ച ഉണ്ടാകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

By Binsha Das

Digital Journalist at Woke Malayalam