Fri. Apr 26th, 2024

തിരുവനന്തപുരം:

സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാന്‍ ശ്രമിച്ച സമരക്കാരെ തട‌ഞ്ഞതിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ ഏതു രാഷ്ട്രീയക്കാർ ശ്രമിച്ചാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് വരുന്നതുവരെ കാത്തുനിൽക്കാൻ സമയമില്ലാതിരുന്നതിനാലാണ് ഇടപെട്ടത്.  തന്‍റെ കര്‍മ്മ ഭൂമിയിൽ ബിജെപി നേതാക്കാൾ അതിക്രമിച്ചു കയറുകയായിരുന്നു. അതാണ് താൻ നേരിട്ടെത്തി തടഞ്ഞതെന്നും വിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചീഫ് സെക്രട്ടറി തന്നെ കടത്തിവിടാത്തതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam