24 C
Kochi
Tuesday, December 7, 2021

Daily Archives: 28th August 2020

ന്യൂഡെല്‍ഹി:കോവിഡിന്റെ പേരില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അധികാരത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ കോവിഡ് മതിയായ കാരണമല്ല ‌ എന്ന്‌ കോടതി വ്യക്തമാക്കി.ബീഹാര്‍ തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി തന്നെ അപക്വമാണെന്നും കോടതി വിലയിരുത്തി.തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്ത്‌ ചെയ്യണമെന്ന്‌ കോടതിക്ക് പറയാനാവില്ല.  കമ്മീഷനാണ്‌ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട്‌ തീരുമാനം...
തിരുവനന്തുപുരം: ജനം ടിവിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജനം ടിവിയു മായി ബിജെപിക്ക് ആത്മബന്ധം മാത്രമാണ് ഉള്ളതെന്നും ഉടമസ്ഥാവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.സ്വർണക്കടത്ത് കേസിൽ ജനം ടിവി കോ ഓഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായ പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ...
ഡൽഹി:സെപ്റ്റംബർ 30-നകം യുജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷപരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പരീക്ഷ മാറ്റിവയ്ക്കണമെങ്കിൽ സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി.യുജിസി തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും പരീക്ഷ മാറ്റിവെയ്ക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം യുജിസി തള്ളിയാൽ പരീക്ഷ നടത്തണമെന്നും കോടതി വിധിയിൽ പറയുന്നു. നേരത്തേ തമിഴ്നാട് എല്ലാ അവസാനവർഷ...
 ഇന്ന് അയ്യങ്കാളി ജയന്തി. ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവാണ് അയ്യങ്കാളി. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ്  മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാവണ് അയ്യങ്കാളി.പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അദ്ദേഹം. വീണ്ടുമൊരു ഓഗസ്റ്റ് 28 കടന്നുവരുമ്പോൾ അയ്യങ്കാളി ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് കേരളം.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു...
ഡൽഹി:ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനമായിരുന്നു രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ ഐഡി കാർഡ് എന്നുള്ളത്. എന്നാൽ, പൗരന്മാരുടെ പൂർണ്ണ ആരോഗ്യസംരക്ഷണത്തിന് എന്ന പേരിൽ ഏർപ്പെടുത്താൻ പോകുന്ന ഈ ആരോഗ്യകാർഡിന്റെ മറവിൽ കേന്ദ്രം ശേഖരിക്കാൻ പോകുന്നത് ഓരോ പൗരന്മാരുടെയും രാഷ്ട്രീയ താൽപര്യം മുതൽ ലൈംഗിക അഭിരുചി വരെ.ആരോഗ്യ ഐഡി കാർഡുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തികളുടെ...
തിരുവനന്തപുരം:കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാർട്ടിയുടെ അതിർ വരമ്പുകൾ അറിയില്ല. വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ലെന്നും  കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.സംഘടനക്കുള്ളിൽ നിന്ന് പ്രവര്‍ത്തിക്കാൻ ശശി തരൂര്‍ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും...
ഡൽഹി:കോൺഗ്രസ്സ് പാർട്ടിയ്ക്ക് ശക്തമായ നേതൃത്വമില്ലെന്ന് വിമർശിച്ചുകൊണ്ട് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലും, ലോക്സഭയിലും അഴിച്ചുപണികൾ നടത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെസി വേണുഗോപാൽ എന്നിവരെയും നിയമിച്ചു.കത്തെഴുതിയവരിൽ പ്രധാനികളായ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെയും ഉപനേതാവായ ആനന്ദ് ശർമയെയും ഒതുക്കുന്നതിന്റെ ഭാഗമായാണിത്. സമാനമായി ലോക്‌സഭയിൽ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബിൽനിന്നുള്ള രൺവീത് സിങ് ബിട്ടുവിനെയും നിയമിച്ചു....
തിരുവനന്തപുരം:ഓണക്കാലത്ത് സർക്കാർ അനുവദിച്ച കൊവിഡ് നിയന്ത്രണ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ സെപ്റ്റംബർ 2 വരെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പൊതുഗതാഗതമാകാം എന്നാണ് സർക്കാർ നിർദ്ദേശം.കെഎസ്ആർടി ദീർഘദൂര സർവീസുകൾ ആരംഭിച്ചു. പ്രധാന ഡിപ്പോകളിൽ നിന്ന് ചെന്നൈ, ബെംഗളുരു എന്നീ നഗരങ്ങളിലേക്കും സർവീസുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതുഗതാഗതം ഉണ്ടാകും.മാളുകൾ...