Wed. May 8th, 2024
തിരുവനന്തപുരം:

 
സെക്രട്ടറിയേറ്റില്‍ തീപിടിച്ച സംഭവത്തെത്തുടർന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാനായി 11 ശുപാർശകളുമായി അന്വേഷണസമിതി റിപ്പോർട്ട്  ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. അന്വേഷണം കഴിയുന്നത് വരെ തീപ്പിടിത്തമുണ്ടായ സെക്രട്ടറിയേയറ്റിലെ പൊതുഭരണവകുപ്പിന്റെ പൊളിറ്റിക്കൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്ന് ഒരു ഫയലും നീക്കരുതെന്ന് സമിതി തലവനും ദുരന്തനിവാരണസമിതി കമ്മീഷണറുമായ ഡോ. എ കൗശിക് ആവശ്യപ്പെട്ടു.

സ്ഥലത്തെ സുരക്ഷ വർദ്ധിപ്പിക്കാനും അന്വേഷണം കാര്യക്ഷമമാക്കാനും ഉള്ളതാണ് മറ്റ് ശുപാർശകൾ. നിലവിൽ ഓഫീസിന് പുറത്ത് മാത്രമാണ് സിസിടിവി ഉള്ളത്. ഇരുപത്തിനാല് മണിക്കൂറും ഇവിടെ ഓഫീസിനകത്ത് സിസിടിവി സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഓണക്കാല അവധിയായതിനാൽ ഇതിൽ ഇളവുകൾ വന്നേക്കാം. അത് പാടില്ല. കർശനസുരക്ഷ തന്നെ ഇവിടെ ഉണ്ടാകണം. തീപ്പിടിത്തമുണ്ടായ സമയം വരെയുള്ള എല്ലാ ഫയലുകളും ഇ- ഫയലുകളായോ എന്ന് കൃത്യമായി പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി ഈ 11 ശുപാർശകളും നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയോട് ഡോ. എ കൗശിക് ആവശ്യപ്പെട്ടിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam