31 C
Kochi
Friday, September 17, 2021

Daily Archives: 26th August 2020

തിരുവനന്തപുരം/കണ്ണൂർ:സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തും കണ്ണൂരിലും ബിജെപി-യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കണ്ണൂരിൽ കളക്ട്രേറ്റിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ  പൊലീസ് ലാത്തി വീശുകയും ജലപ്പീരങ്കി പ്രയോഗിക്കയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ.പ്രകാശ് ബാബു , ജില്ലാ പ്രസിഡൻ്റ് എൻ ഹരി എന്നിവർ അറസ്റ്റിലായി.അതേസമയം, കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ യുത്ത് കോൺഗ്രസും പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ പ്രതിഷേധവും അക്രമത്തിൽ...
ന്യൂഡെല്‍ഹി:ജനങ്ങള്‍ക്ക്‌ ദുരിതമുണ്ടാകാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ ആണെന്ന്‌ സുപ്രീം കോടതി. ബാങ്ക്‌ വായ്‌പകള്‍ക്ക്‌ മോറട്ടോറിയം കാലത്ത്‌ പലിശ ഒവിവാക്കുന്നതിലുള്ള തീരുമാനം വൈകുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താല്‍പര്യം മാത്രം നോക്കുന്നതാകരുത്‌ സര്‍ക്കാര്‍ നയമെന്ന്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷന്റെ അധ്യക്ഷതയിലുള്ള ബഞ്ച്‌ ഓര്‍മിപ്പിച്ചു. ലോക്‌ഡൗണ്‍ കാലത്തെ വായ്‌പാ പലിശ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന്‌ റിസര്‍വ്‌ ബാങ്ക്‌...
ഡൽഹി:കൊവിഡ് പ്രതിരോധത്തിനിടെ രാജ്യത്ത് 273 ഡോക്ടമാർ മരിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അവരുടെ കുടുംബങ്ങൾക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) സെക്രട്ടറി. കൊവിഡ് പ്രതിരോധനത്തിനായി ജീവൻ അർപ്പിക്കുന്ന ഡോക്ടർമാരുടെ കുടുംബത്തിന് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പ്പാക്കിയിട്ടില്ലെന്നാണ് ഐഎംഎ സെക്രട്ടറി ഡോ. ആർ.വി അശോകൻ കുറ്റപ്പെടുത്തിയത്. 'ദി പ്രിന്റ്'ന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, ഈ ആനുകൂല്യങ്ങളുടെ പട്ടികയിൽ പ്രൈവറ്റ് ആശുപത്രികളിലെ ഡോക്ടർമാരെ ഉൾപ്പെടുത്താത്തത് ദൗർഭാഗ്യകരമാണെന്നും...
ഡൽഹി:കൊവിഡ് മഹാമാരിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമർശം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.പരീക്ഷ നീളുന്നതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർത്ഥികളും പരീക്ഷ എഴുതുമെന്നും കേന്ദ്രമന്ത്രി ഡിഡി ന്യൂസിന് നൽകിയ അഭിമുഖത്തിൽ...
തിരുവനന്തപുരം:ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. നിലവില്‍ യുഡിഎഫില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്ന ജോസ് വിഭാഗത്തിനോട് ഇനി മൃദു സമീപനം വേണ്ടെന്നാണ് തീരുമാനം.നിയമസഭയില്‍ യുഡിഎഫ് നല്‍കിയ വിപ്പ് ലംഘിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി ഒത്തുതീര്‍പ്പ് എന്ന മുന്നണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി...
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന് ഡിപ്ലോമാറ്റിക് ബാ​ഗേജുകൾക്ക് അനുമതി നൽകിയ സെക്രട്ടേറിയറ്റിലെ രേഖകളൊന്നും ഇ ഫയലായി സൂക്ഷിച്ചിരുന്നില്ല. നിരവധി തവണ നൽകിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പർ ഫയലുകളിലാണ്. ഈ ഫയലുകൾ സൂക്ഷിച്ചിരുന്ന റാക്കുകൾക്ക് സമീപം തന്നെയാണ് തീപിടത്തം ഉണ്ടായത്. എന്നാൽ, ഈ രേഖകൾ കത്തിനശിച്ചിട്ടില്ലെന്നാണ് ഉദ്യോ​ഗസ്ഥർ ഇപ്പോൾ പറയുന്നത്.നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന ഫയലുകളെല്ലാം സുരക്ഷിതമായി ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഫയലുകൾ ഇപ്പോൾ സുരക്ഷിതമാണെന്ന വിവരം പ്രോട്ടോക്കോൾ...
തിരുവനന്തപുരം:പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പുക്കകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രേട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള ഒരു സാധ്യതയുമില്ല. സെന്‍ട്രലെെസ്ഡ് എസി ഉള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നു.അവിടെ ഫാന്‍ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത 'അവിശ്വാസ് മേത്ത'യായി മാറിയെന്നും ചെന്നിത്തല പരിഹസിച്ചു.  തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.അതേസമയം,...
ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 67,150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 32 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 1059 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 59,449 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിൽ ഉള്ളത് 7, 07267 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 24, 67, 758 ആയി.മഹാരാഷ്ട്രയിലാണ് രോഗ വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്....
ബാഴ്സലോണ:ആരാധകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയ റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ ഇതിഹാസം ലയണണല്‍ മെസ്സി സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ മെസ്സി ബാഴ്സ വിടുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരം ക്ലബ്ബിന് ഇപ്പോള്‍ കത്തു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം മെസ്സി രേഖാമൂലം തങ്ങളെ അറിയിച്ചതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു.രണ്ട് പതിറ്റാണ്ടിലേറെ എഫ് സി ബാഴ്സലോണയുമായി  നീണ്ടുനിന്ന ബന്ധമാണ് മെസ്സി അറുത്തുമാറ്റുന്നത്. എന്നാല്‍, താരം ഇനി ഏത്...
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തെ അനുകൂലിച്ച ശശി തരൂര്‍ എംപിയുടെ നിലപാടില്‍ മാറ്റമില്ല. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിലൂടെ മാത്രമേ വിമാനത്താവള വികസനം സാധ്യമാകൂവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് കുടുതൽ കമ്പനികൾ വരാൻ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഐംഎംഎയുടെ വെബിനാറിലാണ് വിമാനത്താവള വിഷയത്തില്‍ തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്.തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകൾക്കും ഉപകാരപ്രദമാകുന്നതരത്തിൽ...