24 C
Kochi
Tuesday, December 7, 2021

Daily Archives: 25th August 2020

ഡൽഹി:ഇന്ത്യയിൽ അടുത്ത മാസം നടക്കാൻ പോകുന്ന നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് അന്താരാഷ്ട്ര പാരിസ്ഥിതിക പ്രവർത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. കൊവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു തുന്‍ബര്‍ഗ്.കോടിക്കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാർത്ഥികളോട് പരീക്ഷയ്‌ക്കെത്താന്‍ പറയുന്നത് ന്യായമല്ല. പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കാനുള്ള പ്രതിഷേധങ്ങളില്‍ താനും പങ്കുചേരുന്നുവെന്നാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്.രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബർ ആദ്യവാരവും...
തിരുവനന്തപുരം:ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും പ്രഹസനമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷം നിർ​ഗുണമാണെന്നും അവർക്ക് തലച്ചോറിന്റെ അഭാവമുണ്ടെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ സർക്കാരിന് സഹായകമായ നിലയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.സ്വർണ്ണക്കടത്തിലോ ലൈഫ് മിഷൻ ചട്ടലംഘനത്തിലോ മുഖ്യമന്ത്രിയ്ക്ക് ഉത്തരമുണ്ടായില്ല. മന്ത്രി കെടി ജലീലിൻ്റെ പൊള്ളയായ വിശദികരണം  മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുകയായിരുന്നു. രാവിലെ കല്യാണം വൈകിട്ട് മൊഴിചൊല്ലൽ എന്നത് പോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട്...
ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ഹർജിക്കാരൻ ഉയർത്തുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130 അടിയാണെന്ന് ദേശീയ ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു.കഴിഞ്ഞ പത്ത് വർഷമായി ശരാശരി 123.21 അടിയാണ് ജലനിരപ്പെന്നും വ്യക്തമാക്കി.കാലവർഷ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവർത്തകനായ റസൽ ജോയിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കേസ് നാലാഴ്ചയ്ക്ക്...
കൊച്ചി:തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടിയില്‍ അടിയന്തരമായി സ്റ്റേ അനുവദിക്കാതെ ഹെെക്കോടതി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് പരിഗണിക്കും.അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍...
മുംബൈ:രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താൻ പുതിയ പദ്ധതിയുമായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍(ഒഎംഒ)വഴി 20,000 കോടി രൂപ വിപണിയിലെത്തിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്.ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന് തിയതികളില്‍ രണ്ടുഘട്ടമായി സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും വില്‍ക്കുകയുംചെയ്താണ് ആര്‍ബിഐ ഇടപെടുക. 2024 നവംബര്‍ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളില്‍ കാലാവധിയെത്തുന്ന സെക്യൂരിറ്റികള്‍ യഥാക്രമം 6.18ശതമാനം,...
കേരളത്തില്‍ കോവിഡ്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ സംസ്ഥാന നിയമസഭയുടെ ഏക ദിന സമ്മേളനം ചേര്‍ന്നത്‌.ആഗസ്റ്റ് 24ന് നടന്ന 11 മണിക്കൂര്‍ നീണ്ടുനിന്ന അസാധാരണ സമ്മേളനം. ആറു മാസത്തില്‍ ഒരിക്കല്‍ സഭ സമ്മേളിക്കണമെന്ന ഭരണഘടന വ്യവസ്ഥ പാലിക്കുകയെന്നതും 2020- 21 കാലത്തെ ബജറ്റുമായി ബന്ധപ്പെട്ട ധന ബില്ലുകള്‍ പാസാക്കുക എന്നതും സമ്മേളനത്തിന്‍റെ ലക്ഷ്യമായിരുന്നു. എം പി വീരേന്ദ്ര കുമാര്‍ മരിച്ച ഒഴിവില്‍ അദ്ദേഹത്തിന്റെ മകന്‍ എം വി ശ്രേയാംസ്‌ കുമാര്‍ രാജ്യസഭാംഗമായി...
സ്റ്റോക്ക്ഹോം: ഒരു വർഷത്തിന് ശേഷം തിരികെ സ്‌കൂളിലേക്ക് മടങ്ങാൻ തീരുമാനിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ്.ആഗോള കാലാവസ്ഥ വ്യതിയാനം തടയുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സ്‌കൂൾ പഠനം ഉപേക്ഷിക്കുകയായിരുന്നു ഗ്രേറ്റ.‘സ്‌കൂളിൽ നിന്ന് മാറി നിൽക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചു. സ്‌കൂളിലേക്ക് തിരിച്ചുപോകുന്നു. എനിക്ക് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്ന്’ഗ്രേറ്റ ട്വിറ്ററിൽ കുറിച്ചു,എന്നാൽ, നഗരത്തിലെ ഏത് സ്‌കൂളിലാണ് താൻ പഠിക്കുന്നതെന്ന കാര്യം ഗ്രേറ്റ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം അത്ര ചെറിയ...
ഡൽഹി:പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജി ആകും ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന് കോടതി വ്യക്തമാക്കി.ഉപദേശക സമിതിയില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി...
കൊച്ചി:പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം. സിബിഐ അന്വേഷണത്തെ ഏത്...
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയെയും പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിച്ചു. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ.അപകട സ്ഥലത്ത് ആദ്യം എത്തിയത് താനാണെന്നും അപകട സ്ഥലത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലെ പ്രതികളിൽ ചിലരെ കണ്ടിരുന്നുവെന്നും അ‌വര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞത്. തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പ് നടത്തി. വിശദമായ മൊഴിയുമെടുത്തു.എന്നാല്‍...