Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖ ഇല്ലാത്തതാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ കണക്ക് രേഖപ്പടുത്തിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. യുഎസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് കണക്കിന്റെ ​ഗ്രാഫുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ട്വീറ്റ്.

By Athira Sreekumar

Digital Journalist at Woke Malayalam