Thu. May 1st, 2025
തിരുവനന്തപുരം:

വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ് മരിച്ചത്. വൃക്ക, കരൾ സംബന്ധമായ രോഗങ്ങളുണ്ടായിരുന്ന മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് രോഗം ബാധിച്ചത്. ഇരുവരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam