തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 1,417 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേർ രോഗമുക്തി നേടി. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം 297, മലപ്പുറം – 242, കോഴിക്കോട് – 158, കാസര്‍കോട് – 147, ആലപ്പുഴ – 146, പാലക്കാട് – 141, എറണാകുളം -133, തൃശ്ശൂര്‍ – 32, കണ്ണൂര്‍ – 36, കൊല്ലം – 25, കോട്ടയം – 24, പാലക്കാട് – 20, വയനാട് – 18, ഇടുക്കി – 4 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 1242 പേർക്ക് സമ്പർക്കം വഴിയാണ് ഇന്ന് രോഗം ബാധിച്ചിരിക്കുന്നത്. അതിൽ ഉറവിടമാറിയാത്ത 105 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശത്ത് നിന്ന് വന്നവരും 72 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.