Fri. Apr 26th, 2024

മൂന്നാര്‍:

രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത് സമീപത്തെ അരുവിയില്‍നിന്നാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്നലെ 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

ഇനിയും 29 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കുള്ള തിരിച്ചില്‍ ഊര്‍ജിതമാക്കിയതായി കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട്ടില്‍ നിന്നും പെട്ടിമുടിയില്‍ എത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം,  സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ആദ്യഘട്ട സഹായം മാത്രമാണെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പെട്ടിമുടിയില്‍ മരിച്ച ആറ് വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.  ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതും പരിഗണനയിലുണ്ടെന്നും കെ രാജു വ്യക്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam