Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായിത്തുടരുന്നു. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. രണ്ടുദിവസം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ തടയാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനിയിലും നിലമ്പൂരിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാലിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ചാലിയാര്‍ കടന്നു പോകുന്ന നിലമ്പൂര്‍ നഗരസഭയും പത്തോളം പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നുതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam