Fri. Nov 22nd, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഐഎ. സ്വപ്നയുടെ ജാമ്യഹര്‍ജി എതിര്‍ത്താണ് എൻഐഎയുടെ വാദം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻഐഎ വ്യക്തമാക്കി. സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ശിവശങ്കറിന്‍റെ സഹായം സ്വപ്ന തേടിയിരുന്നു. എന്നാല്‍ ശിവശങ്കര്‍ സഹായിച്ചില്ലെന്നും എൻഐഎ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയ്ക്ക് വലിയ പങ്കാണുള്ളത്.

കോണ്‍സുലേറ്റിലും സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നു. സ്വപ്നയില്ലാതെ കോണ്‍സുല്‍ ജനറലിന്‍റെ ജോലികള്‍ ഒന്നും നടന്നിരുന്നില്ല. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേശവും 1,000 ഡോളര്‍ പ്രതിഫലം സ്വപ്നയ്ക്ക് നല്‍കിയിരുന്നതായും എൻഐഎ കേസ് ഡയറിയിലുണ്ട്. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലില്‍ എൻഐഎ തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ രണ്ട് പ്രതികളും എൻഐഎ സംഘത്തിനൊപ്പമുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam