Fri. Jan 24th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച മരിച്ച കരുംകുളം പള്ളം സ്വദേശി ദാസനാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 വയസായിരുന്നു. ഇക്കഴിഞ്ഞ 28-ാം തീയ്യതിയാണ് കൊവിഡ് രോഗലക്ഷണങ്ങളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മരണപ്പെട്ട ഇദ്ദേഹത്തിന്‍റെ സാമ്പിളുകള്‍ വീണ്ടും കൊവിഡ് പരിശോധനയ്ക്കയ്ക്കുകായിരുന്നു. ഇന്നാണ് ഫലം പുറത്തുവന്നത്. എന്നാല്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. 94 കൊവിഡ് മരണമാണ് സര്‍ക്കാരിന്‍റെ ഔദ്യേഗിക കണക്കിലുള്ളത്. 

By Athira Sreekumar

Digital Journalist at Woke Malayalam