Sat. Apr 27th, 2024

ജയ്പൂര്‍:

ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ അറിയിച്ചു. ജയ്പൂരിലേക്ക് മടങ്ങുന്നതിനായി പൈലറ്റും 18 എംഎല്‍എമാരും സംരക്ഷണം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നേതാക്കൾ ഹരിയാനയിലാണ്.  നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അയോഗ്യരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വിമതര്‍ ജയ്പൂരിലേക്ക് മടങ്ങാനൊരുങ്ങുന്നതെന്നാണ് സൂചന.

By Binsha Das

Digital Journalist at Woke Malayalam