Sat. Jul 27th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്ന് വന്നവരും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള മുതലായ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 133 പേർ ഇന്ന് രോഗമുക്തരായി.

തിരുവനന്തപുരം- 246, എറണാകുളം- 115, പത്തനംതിട്ട- 87, ആലപ്പുഴ- 57, കൊല്ലം- 47, കോട്ടയം- 39, കോഴിക്കോട്- 32, തൃശ്ശൂർ- 32, കാസർകോട്- 32, പാലക്കാട്- 31, വയനാട്- 28, മലപ്പുറം- 25, ഇടുക്കി- 11, കണ്ണൂർ- 9 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്ക്. സംസ്ഥാനത്ത് ആകെ രോഗികൾ 11,066 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam