Sat. Apr 27th, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തി നാല് മണിക്കൂറില്‍ ഇരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്‌ രാജ്യത്ത് ഇതാദ്യമാണ്. ഒറ്റ ദിവസം കൊണ്ട് നാനൂറ്റി നാല്‍പ്പത്തി രണ്ട് പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷ്തതി നാല്‍പ്പത്തി എണ്ണായിരം കവിഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam