വായന സമയം: < 1 minute
തിരുവനന്തപുരം:

സംസ്ഥാനത്ത് രോഗവ്യാപന തോത് കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 14 ജില്ലകളിലും രോഗികള്‍ വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും, പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി. സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്‍റീന്‍ കര്‍ശനമാക്കുമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരോട് മോശം സമീപനം പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

 

 

Advertisement