Fri. Apr 19th, 2024

തിരുവനന്തപുരം:

കൊവിഡ്  കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്സാപ്പില്‍ അയച്ചാല്‍ മതിയെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു. സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കും.

By Binsha Das

Digital Journalist at Woke Malayalam