Wed. Jan 22nd, 2025
ഡൽഹി:

ഡൽഹിയിൽ കൊവിഡ് രോഗവ്യാപന തോത് കണ്ടെത്താനായി ഇന്ന് മുതൽ സിറോ സർവ്വേ തുടങ്ങുന്നു. വീടുകൾ തോറും പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു. 284 പേർ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടതോടെ രാജ്യത്ത് അകെ  മരിച്ചവരുടെ എണ്ണം 18685 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam