Fri. Mar 7th, 2025
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 14,933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 312 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി. അതേസമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായി വർധിച്ചിട്ടുണ്ട്. ഡൽഹി മണ്ഡോളി ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയിൽ കഴിഞ്ഞ 17 പേർക്ക് വൈറസ് ബാധിച്ചു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam