25 C
Kochi
Friday, July 30, 2021

Daily Archives: 20th June 2020

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി,  കൊവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്ന തന്‍റെ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതേ കുറിച്ച് കോൺഗ്രസിലെ വനിതാനേതാക്കളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച്  കെ കെ ശൈലജയും പ്രതികരിച്ചിട്ടില്ല. വനിതാകമ്മീഷനിൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.
കൊച്ചി: ഹെെക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരള ഹെെക്കോടതി ജഡ്ജി  സുനിൽ തോമസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. പൊലീസുകാരന്‍ ഓഫീസില്‍ എത്തിയിരുന്നതിനാല്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ് ഹൈക്കോടതിയില്‍ എത്തിയത്. കോടതിയിൽ അണുനശീകരണം നടത്താൻ അഗ്നിശമനസേനയെത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി:കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കുന്നു. ഡല്‍ഹിയിലെ സാകേത്​​ മാക്​സ്​ ആശുപത്രിയിലാണ്​ പ്ലാസ്​മ തെറപ്പി ചികിത്സ ആരംഭിച്ചത്​. നേരത്തേ ഇദ്ദേഹത്തെ രാജീവ്​ ഗാന്ധി മെമോറിയൽ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്​. ഇന്നലെ ഇദ്ദേഹത്തിന്​ ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. കടുത്ത ശ്വാസതടസവും അനുഭവപ്പെട്ടു. തുടർന്ന്​ പ്ലാസ്​മ തെറപ്പിക്കായി സാകേത്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.   
ന്യൂഡല്‍ഹിരാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഡല്‍ഹിയില്‍ മാത്രം രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. മുന്നൂറ്റി എഴുപത്തി അഞ്ച് പേരാണ് ഒറ്റ ദിവസം മരണപ്പെട്ടത്. ഇതോടെ ആകെ കൊവിഡ് മരണം പന്ത്രണ്ടായിരത്തി തൊള്ളായിരം കടന്നു. അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
മെക്സികോ സിറ്റി:ലോകത്ത് കൊവിഡിന്‍റെ പുതിയ ഹോട്ട്സ്പോട്ടായി മെക്സികോ. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയത്.  24 മണിക്കൂറിനിടെ രാജ്യത്ത് അയ്യായിരത്തി അറുന്നൂറ്റി അറുപത്തി രണ്ട് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അറുന്നൂറ്റി അറുപത്തി ഏഴ് പേര്‍ മരിക്കുകയും ചെയ്തു. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടക്കുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ മാറി. അമ്പത്തി അയ്യായിരത്തിലധികം പേര്‍ക്ക്  ബ്രസീലില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയാണ്...
തിരുവനന്തപുരം:സ്പെഷൽ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആലോചന. സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ചർച്ചകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുടരുകയാണ്. പൊതുവിദ്യാലയങ്ങളിലെത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വൈറ്റ് ബോർഡ് യു ട്യൂബ് ചാനൽ വഴി സർക്കാർ ക്ലാസുകൾക്ക് ഇപ്പോള്‍ തുടക്കമിട്ടിട്ടുണ്ട്. എന്നാൽ ഓൺലൈൻ പഠന ഉപകരണങ്ങളില്ലാതെ നിരവധി ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്.