25 C
Kochi
Friday, July 30, 2021

Daily Archives: 19th June 2020

കാസര്‍ഗോഡ്: ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. എന്നാൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ച്‌ കൊണ്ട് ക്ലാസുകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.
വയനാട്: വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് ഇന്ന് രാഹുൽ ഗാന്ധി കൈമാറും.  കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ആദ്യഘട്ടം ടെലിവിഷനുകൾ എത്തിക്കുന്നത്.  ജില്ലാഭരണകൂടം തയ്യാറാക്കിയ  ലിസ്റ്റുകള്‍ പ്രകാരമാണ് ടിവികള്‍ എത്തിച്ചുനല്‍കുന്നത്.
ഡൽഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. വാണിജ്യ മന്ത്രാലയവും ധനമന്ത്രാലയ ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച് ചർച്ച നടത്തുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ അളവ് 14 ശതമാനം കുറയ്ക്കാനും ലക്ഷ്യമിടുന്നതായാണ് സൂചന.
തിരുവനന്തപുരം: പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നും  അതിനാല്‍ പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാകില്ലെന്നും നോര്‍ക്ക സെക്രട്ടറി കെ ഇളങ്കോവല്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു. പ്രവാസികളെ അതിഥിത്തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിർദേശിച്ചതിന് മറുപടിയായാണ് ഈ പ്രസ്താവന. എന്നാൽ ഈ ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാവിലെ 9 മണിമുതൽ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന്...
ജയ്പുർ: ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, മിസോറം, മേഘാലയ എന്നീ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 19 രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. വൈകുന്നേരം അഞ്ചുമണിയോടെ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉണ്ടാകും. നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സഖ്യത്തിനാണ് വിജയപ്രതീക്ഷ. എന്നാൽ  കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ കക്ഷിനില അനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റ് കോൺഗ്രസിന് ലഭിക്കാനാണ് സാധ്യത.
ഡൽഹി:   തുടർച്ചയായി പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വില വർദ്ധിച്ചു. ഡീസൽ ലിറ്ററിന് 60 പൈസയും, പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്റർ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7 രൂപ ഒൻപത് പൈസയുമാണ് എണ്ണകമ്പനികൾ വർദ്ധിപ്പിച്ചത്.നിലവിൽ പെട്രോൾ ലിറ്ററിന് 78 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 72 രൂപ  97 പൈസയുമാണ് വില.
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പിന്നീടാണ് രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചതും തമിഴ്നാട്ടിലാണ്.
കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ സംസ്കരിക്കും. ഇദ്ദേഹത്തിന്റെ ശരീരം ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി വരെ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നതിനാലാണ് സച്ചിയുടെ മൃതദേഹം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളിൽ പൊതു ദര്‍ശനത്തിനു വെച്ചത്. 13 വര്‍ഷമായി സിനിമാമേഖലയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ അവസാന ചിത്രം അയ്യപ്പനും കോശിയുമാണ്.
കണ്ണൂർ: കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തുമെന്നും മന്ത്രി ഇ പി ജയരാജൻ. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ജില്ലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മുതലെടുപ്പല്ല ഈ സമയത്ത് വേണ്ടതെന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും കൂട്ടിച്ചേർത്തു.
ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. 13,586 പുതിയ കൊവിഡ് കേസുകളും 336 മരണങ്ങളുമാണ് ഇന്ന് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. എന്നാൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 53.79 ശതമാനമായി. രണ്ട് ലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി പതിനൊന്ന് രോഗികൾ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.