27 C
Kochi
Sunday, July 25, 2021
Home Tags Covid negative Certificate

Tag: Covid negative Certificate

sabarimala Temple

ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം 

പത്തനംതിട്ട:തീർഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കർശന നിയന്ത്രണങ്ങളോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത 1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതിയുള്ളത്.24 മണിക്കൂറിനുളളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ്...

കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ

 ഡൽഹി:വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായിരിക്കും.ആര്‍ടിപിസിആര്‍ നടത്താതെ എത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ടെസ്റ്റ്...

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: ആരോഗ്യമന്ത്രി

കോഴിക്കോട്: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ്. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. കൊവിഡ് ഭേദമായവർക്ക് മറ്റ് അസുഖങ്ങൾ വരുന്നത് കൂടുതലായി കണ്ടുവരുന്നു. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ്...

ശബരിമല തീർഥാടനം: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുവാൻ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലകാല തീർഥാടനത്തിന് ഭക്തർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ദർശനം വെർച്വൽ‌ ക്യൂ സംവിധാനത്തിലൂടെ കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി ചേർന്ന  ഉന്നതതല...

ഇനി ഇന്ത്യയിൽ നിന്ന് ദുബായിലെത്തുന്നവർക്ക് രണ്ട് കൊവിഡ് ടെസ്റ്റുകൾ

ദുബായ്: ഇന്ത്യയിൽ നിന്നുൾപ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിന് കൂടി വിധേയമാകണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ...

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

ദുബായ്: ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയും വിമാനക്കമ്പനികളും ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കി. നിലവിൽ  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്നുള്ള...

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

കൊച്ചി: ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചാർട്ടേർഡ് വിമാനങ്ങൾ കൂടാതെ വന്ദേഭാരത് മിഷന്‍റെ ഭാഗമായി വരുന്നവർക്കും...

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് നീട്ടി 

കൊച്ചി: ഈ മാസം 24-ാം തീയ്യതി വരെയുള്ള വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സര്‍ക്കാര്‍. ടെസ്റ്റ് സംവിധാനം ഒരുക്കുന്നതിനുള്ള സമയം ലഭിക്കുന്നതിന് വേണ്ടിയാണ് നാല് ദിവസം കൂടി നീട്ടിനല്‍കിയത്. 25-ാം തീയ്യതി മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അതേസമയം, തിരികെയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ്...

പ്രവാസികളോട് അവഗണനയ്ക്ക്പുറമെ ഇപ്പോള്‍ അവഹേളനവും കൂടി ആയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികള്‍ക്ക് പരിഗണന നേരത്തെ തന്നെ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രവാസികളെ രാജ്യദ്രോഹികളെ പോലെ കാണുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലീം ലീഗ്...

പ്രവാസികള്‍ക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനവും ഒന്നും ചെയ്തിട്ടില്ലെന്നും ഖത്തര്‍, ഒമാൻ, സൗദി എന്നിവിടങ്ങളില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ  സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ ...