Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കണ്‍ടെയ്ന്‍മെന്‍റ് സോണുകളിലെ 15മുതല്‍ 30%വരെ ജനങ്ങള്‍ കൊവിഡ് ബാധിതരായെന്ന് ഐസിഎംആര്‍ സര്‍വ്വേ ഫലം. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ച് ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈ, പുനെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുര്‍ തുടങ്ങിയ ഹോട്ടസ്‌പോട്ടുകളില്‍ നിന്നായി 500 സാമ്പിളുകളാണ് ഇതിനായി ശേഖരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണെന്ന് ഐസിഎംആര്‍  വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി ഐസിഎംആര്‍ നടത്തുന്ന ആദ്യ സിറോ സര്‍വ്വെയാണിത്.

 

 

 

By Binsha Das

Digital Journalist at Woke Malayalam