Wed. Jul 2nd, 2025

ന്യുയോർക്ക്:

വേള്‍ഡോ മീറ്ററിന്‍റെ കണക്കുകൾ പ്രകാരം ലോകത്താകമാനം 4,01607 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.  രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്.  അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്.

ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 1,12092 ആയി. ലാറ്റിൻ അമേരിക്കയിൽ ആശങ്ക വിതച്ചുകൊണ്ട് ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.

രോഗബാധിതരുടെ എണ്ണം 6,73583ൽ എത്തിനിൽക്കുന്നു. അതേസമയം,  സ്‌പെയിനിലും യുകെയിലും ഇറ്റലിയിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുറയുന്നുണ്ട്.

By Arya MR