Fri. Apr 26th, 2024
മലപ്പുറം:

 
മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍  മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്ക്കൂളിലെ അധ്യാപകർക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

ക്ലാസിലെ അധ്യാപകനായ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നതായും, അഞ്ചാം തിയ്യതിക്കകം സ്കൂളിൽ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ പഠനത്തിന് വേണ്ട സൗകര്യമില്ലാത്തിനാലാണെന്ന് മകള്‍ ദേവിക ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണമില്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും രക്ഷിതാക്കള്‍ പറ‍ഞ്ഞിരുന്നു.

By Binsha Das

Digital Journalist at Woke Malayalam